കോട്ടയം പാറയ്ക്കൽക്കടവിൽ തീ പിടുത്തം: റോഡരികിലെ പുല്ലിന് തീ പിടിച്ചു; അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി; വീഡിയോ കാണാം

കോട്ടയം: പാറയ്ക്കൽക്കടവിൽ റോഡരികിലെ പുല്ലിന് തീ പിടിച്ചു. പാറയ്ക്കൽക്കടവിലെ അകേഷ്യമരങ്ങൾക്ക് സമീപം പാടശേഖരത്തിന് സമീപത്താണ് പുല്ലിന് തീപിടിച്ചത്. തീ കത്തിപ്പടരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്നു തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് ഉണങ്ങിക്കിടന്ന പുല്ലിനാണ് തീ പടർന്നു പിടിച്ചതെന്നാണ് സംശയിക്കുന്നത്.

Advertisements

പ്രദേശത്ത് വേനലായതോടെ പുല്ലിന് തീ പിടിക്കുന്നതിനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡരികിൽ ചപ്പുചവറുകൾ കത്തിക്കുന്നവർ സൂക്ഷിക്കണമെന്നു അഗ്നിരക്ഷാ സേനാ സംഘം അറിയിച്ചു. പാടശേഖരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ തീ പടരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും അഗ്നിരക്ഷാ സേനാ സംഘം അറിയിച്ചു.

Hot Topics

Related Articles