കോട്ടയം: ഒറ്റ വോട്ടിന്റെ ബലത്തിൽ ഭരണം നടത്തുന്ന നഗരസഭയെ അട്ടിമറിയ്ക്കാൻ അവിശ്വാസ പ്രമേയവുമായി കോട്ടയം നഗരസഭയിലെ ഇടത് പക്ഷം. കൊല്ലത്ത് എത്തിയ ഇടത് പക്ഷ കൗൺസിലർമാർ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിലിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇതോടെ കോട്ടയം നഗരസഭയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.
52 അംഗ നഗരസഭയിൽ നിലവിൽ 22 അംഗങ്ങളുടെ ഭൂരിപക്ഷം ഇടത് പക്ഷത്തിനുണ്ട്. 21 അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിൽ ഒരു അംഗത്തിന്റെ മരണത്തോടെ അംഗ സംഖ്യ 20 ആയി കുറഞ്ഞിട്ടുണ്ട്. സ്വതന്ത്ര അംഗമായ ചെയർപേഴ്‌സണൻ ബിൻസി സെബാസ്റ്റിയന്റെ വോട്ടിന്റെ പിൻബലത്തിൽ ഇടത് പക്ഷത്തിന് ഒപ്പം വോട്ട് നേടുകയും, തുടർന്ന് നടന്ന നറക്കെടുപ്പിലൂടെയുമാണ് ആദ്യ തവണ യുഡിഎഫ് ഭരണം പിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, രണ്ടാമത് അവിശ്വാസ പ്രമേയവും തുടർന്ന് നടന്ന വോട്ടെടുപ്പിലും അസുഖത്തെ തുടർന്ന് ഇടത് പക്ഷ അംഗത്തിന് ഹാജരാകാൻ സാധിച്ചില്ല. തുടർന്ന് ഒരു വോട്ടിന്റെ ലീഡിൽ യുഡിഎഫ് അംഗമായ ബിൻസി സെബാസ്റ്റ്യൻ നഗരസഭ അംഗമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എട്ട് അംഗങ്ങളുടെ ബിജെപി രണ്ട് ഘട്ടത്തിലും വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെ ചിങ്ങവനം വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം ജിഷ ഡെന്നിയുടെ മരണത്തോടെ കോൺഗ്രസിന് നഗരസഭയിൽ ഒരു അംഗത്തിന്റെ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇടത് പക്ഷം അവിശ്വാസ പ്രമേയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് കോട്ടയം നഗരസഭയിലെ ഭരണത്തിൽ നിർണ്ണായകമായ മാറ്റമുണ്ടാക്കുമെന്നാണ് ലഭിക്കുന്ന സൂചന.