കോട്ടയം എം.സി റോഡിൽ എസ് എച്ച് മൗണ്ടിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ചു : സ്കൂൾ വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്

കോട്ടയം :  കോട്ടയം എം.സി റോഡിൽ എസ് എച്ച് മൗണ്ടിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ചു സ്കൂൾ വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30 ന് കോട്ടയം എംസി റോഡിൽ എസ് എച്ച് മൗണ്ട് സ്കുളിന് മുന്നിലായിരുന്നു അപകടം. സ്കുളിലേയ്ക്ക് വിദ്യാർത്ഥികളെയുമായി എത്തിയ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ഇതു വഴി എത്തിയ വാഹനങ്ങളിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ എസ് എച്ച് മൗണ്ട് ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി. 

Advertisements

Hot Topics

Related Articles