കോട്ടയം : കേരള ഖജനാവ് സി.പി.എം ന് ധൂർത്തിനും അഴിമതിക്കും തികയാത്ത സാഹചര്യത്തിൽ പൊതുജനത്തെ ഞെക്കി പിഴിയാനാണ് 2023 ലെ ബഡ്ജറ്റ് എന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം പറഞ്ഞു. കോട്ടയം ട്രഷറിയുടെ മുൻപിൽ കെ.എസ്.എസ്.പി.എ സംഘടിപ്പിച്ച പഞ്ചദിന സത്യാഗ്രഹത്തിന്റെ അഞ്ചാം ദിവത്തെ സമാപന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഡ്ജറ്റിലുടെ സർക്കാർ പ്രോഗ്രാമായി വിലവർധന ക്ഷണിച്ചു വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എ.തോമസ് അധ്യക്ഷനായിരുന്നു. കെ.ഡി.പ്രകാശൻ മുഖ്യ പ്രസംഗം നടത്തി. സത്യാഗ്രഹ സമരത്തിന് അഭിവാദ്യം ചെയ്തു കൊണ്ട് മുഹമ്മദ് അൻസാരി, കെ.ജി.പ്രസന്നൻ ,എം.എം. പ്രസാദ്, എം.ജി. മണി, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.