തലസീമിയ രോഗികൾക്ക് പ്രത്യേക പ്രിവിലേജ് കാർഡ് നൽകി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി – 8/2/2023 : തലസീമിയ രോഗികളുടെയും രോഗമുക്തി നേടിയവരുടെയും കൂട്ടായ്മയായ “കരുതൽ 2023″ഇൽ തലസീമിയ രോഗികൾക്കായി പ്രത്യേക പ്രിവിലേജ് കാർഡ് വിതരണം ചെയ്ത് ആസ്റ്റർ മെഡ്‌സിറ്റി. ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മുഖ്യാഥിതിയായിരുന്നു

Advertisements

പ്രത്യേക പ്രിവിലേജ് കാർഡിലൂടെ രോഗികൾക്ക് ഡോക്ടർ കൺസൾട്ടേഷന് 50% ഇളവും, ഒ. പി യിൽ 20% ഇളവും, ഒ. പി നടപടിക്രമങ്ങളിൽ 10% ഇളവും ലഭിക്കുന്നു. രോഗിയുടെ ഭക്ഷണക്രമം, ഉപഭോഗവസ്തുക്കൾ, ഫാർമസി, മെഡിക്കൽ സപ്പ്ലൈസ്, ഒഴികെയുള്ള ഐ. പി ബില്ലിൽ 10% ഇളവും ലഭിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓക്സിജൻ വഹിക്കുന്ന പ്രോട്ടീനും ശരീരത്തിലെ ചുവന്ന രക്താണുക്കളും സാധാരണയേക്കാൾ കുറവുള്ള ഒരു ഗുരുതരമായ ആരോഗ്യാവസ്ഥയാണ് തലസീമിയ. ഇത് പാരമ്പര്യമായി ലഭിക്കുന്ന രക്തരോഗമാണ്.

“ജനിതക വൈകല്യങ്ങൾ നേരിടുന്ന രോഗികൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് . തലസീമിയയ്‌ക്ക് മരുന്ന് കണ്ടെത്താൻ വൈദ്യലോകം ഇപ്പോഴും ശ്രമിക്കുമ്പോൾ, ആസ്റ്ററിന്റെ പ്രിവിലേജ് കാർഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ചികിത്സകളും മെഡിക്കൽ നടപടിക്രമങ്ങളും രോഗികൾക്ക് വാഗ്ദാനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള, തമിഴ്‌നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

ചടങ്ങിൽ പി. പി. പി. സി ജില്ലാ പ്രസിഡന്റ് എം എം നാസർ, ആശാധാര പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ വിജയകുമാർ, ചേരാനലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ്, ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ എന്നിവർക്കൊപ്പം , അജിത തങ്കപ്പൻ,തൃക്കാക്കര മുനിസിപ്പാലിറ്റി, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, ആസ്റ്റർ മെഡ്‌സിറ്റി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. രാമസ്വാമി എൻ.വി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ഡോ. ദീപക് ചാൾസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.