കോട്ടയം: ചരിത്രം കാവൽ നിൽക്കുന്ന കിളിരൂരിലെ ബുദ്ധനെപ്പറ്റി അറിയാം, കെ. അനിൽകുമാറിലൂടെ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും അഭിഭാഷകനുമായ കെ.അനിൽകുമാർ രചിച്ച ശ്രീബുദ്ധ ഓഫ് കിളിരൂർ എന്ന പുസ്തകത്തിലൂടെയാണ് കിളിരൂരിലെ ശ്രീബുദ്ധനെ തിരിച്ചറിയാൻ വഴിയൊരുങ്ങുന്നത്. കെ.അനിൽകുമാർ രചിച്ച ശ്രീ ബുദ്ധ ഓഫ് കിളിരൂർ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 15 ന് കോട്ടയം പ്രസ്ക്ലബ് ഹാളിൽ മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ ശൈലജ ടീച്ചർ പ്രകാശനം ചെയ്യും.
ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള കിളിരൂരിലെ ആദിമ ബുദ്ധക്ഷേത്രത്തിലെ രണ്ടു വിഗ്രഹങ്ങൾ ചരിത്ര പ്രാധ്യാന്യമേറെയുള്ളതാണ്. ഇന്ത്യയുടെ മത വൈവിധ്യങ്ങളുടെ നേർസാക്ഷ്യമായ ഈ ബുദ്ധവിഗ്രഹങ്ങളെപ്പറ്റി ഒരു പുസ്തകം മുൻപ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്. സാർവദേശീയ പ്രാധാന്യം പരിഗണിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയതാണ് പുതിയ പുസ്തകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ബി.ശശികുമാർ സ്വാഗതം ആശംസിക്കും. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ പുസ്തകം ഏറ്റുവാങ്ങും. എം.ജി സർവകലാശാലയിലെ ഡോ.അജു കെ.നാരായണൻ പുസ്തക പരിചയം നടത്തും. സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി എസ്.സന്തോഷ്കുമാർ പ്രസംഗിക്കും.