ആനമല ജംഗ്ഷനിൽ എൽ ഡി എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: ഗ്രാമ പഞ്ചായത്തിലെ 1, 2, 3 വാർഡുകൾ ഉൾപ്പെട്ട 22, 23, 24 ബൂത്തുകളുടെ സംഗമകേന്ദ്രമായ ആനമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എൽ ഡി എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ആദ്യകാല കേരള കോൺഗ്രസ് (എം) നേതാവ് മത്തച്ചൻ കാക്കനാട്ടുകാല നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൽ ഡി എഫ് നേതാക്കളായ ജോസ് ഇടവഴിക്കൽ, പി എൻ സാബു, ബെന്നി തടത്തിൽ, എ സി വർഗീസ്, ജോൺസൺ തോട്ടനാനി, ജോബിൻ കളരിക്കൽ, ജോജോ ഇരുമ്പൂട്ടിയിൽ, ജോണി ഇടവഴിക്കൽ, ജോയി തോട്ടനാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles