പ്ലാനറ്ററി പരേഡിനെ വരവേൽക്കാനൊരുങ്ങി ചിങ്ങവനത്തെ ആസ്ട്രോ സെൻ്റർ

ചിങ്ങവനം : ജനുവരി രാവുകളിൽ ദൃശ്യവിസ്മയമൊരുക്കി കൊണ്ട് ആകാശത്ത് ‘പരേഡിന്’ ഒരുങ്ങുകയാണ് സൗരയൂഥത്തിലെ 6 ഗ്രഹങ്ങൾ. മാനത്തെ ഈ അപൂർവ്വ കാഴ്ചയെ പൊതു ജനങ്ങൾക്കും ആസ്വദിക്കുവാൻ തക്ക വിധത്തിൽ ജനകീയ ദൃശ്യ ഉത്സവമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ‘ചിങ്ങവനത്ത് പ്രവർത്തിക്കുന്ന കോട്ടയം ആസ്ട്രോസെറ്റർ.
(AASTRO) അമച്വർ ആസ്ട്രോണമി ഓർഗനൈസേഷൻ കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തനമുള്ള ഈ മേഖലയിലെ ഏറ്റവും വലിയ ജനകിയ കൂട്ടായ്മയാണ്.

Advertisements

2009 യുഎന്‍ ആഹ്വാനപ്രകാരം ആചരിച്ച അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി ഏറ്റെടുത്തത് നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് കേരളത്തിൽ ആസ്ട്രോ’ രൂപീകൃതമായത്.
ജ്യോതി ശാസ്ത്രത്തെയും ബഹിരാകാശ ശാസ്ത്രത്തെയും ജനകീയമാക്കുന്നതിനും
പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിനും നിർണായ പങ്കുവഹിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ഈ മേഖലയിലെ ഏറ്റവും വലിയ കൂട്ടായ്മയായി ആസ്ട്രോ കേരള മാറിയിട്ടുണ്ട്. 1500 ഓളം മെമ്പർമാർ ഇപ്പോൾ ആസ്ട്രോയിൽ പ്രവർത്തിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ 2022 മുതൽ കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവു മുതൽ അസ്ട്രോണമിയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പരിപാടികൾ ജില്ലയിൽ എമ്പാടും ഏറ്റെടുത്ത് നടത്തിവരുന്നു. കോട്ടയത്ത് 84 മെമ്പർന്മാർ ആസ്ട്രോയ്ക്കുണ്ട്.
ടെലസ്കോപ്പ് ഉപയോഗിച്ചുള്ള വാന നിരീക്ഷണം സൗരകളങ്ക നിരീക്ഷണം ടെലസ്കോപ്പ് നിർമ്മാണ വർക്ക് ഷോപ്പ് വാനനിരീക്ഷണ പരിശീലന വർക്ക് ഷോപ്പ് ആസ്ട്രോണമി ക്ലാസുകൾ ആസ്ട്രോ ഫോട്ടോഗ്രാഫി പരിശീലനം ആസ്ട്രോണമിയുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടെയുള്ള വിവിധ സെക്ഷനുകളുടെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നേരിട്ട് നിരീക്ഷിച്ചു അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി കൊണ്ട് സ്കൂളുകളും കോളേജുകളും മറ്റും കേന്ദ്രികരിച്ചു പ്രർത്തനങ്ങൾ നടത്തിവരുന്നു.

2025 ഡിസംബർ 24 ,25 തീയതികളിൽ കോട്ടയം ജില്ലയിലെ തന്നെ ആദ്യമായി റിഫ്ളക്ടർ ടെലെസ്കോപ്പ് നിർമ്മാണ വർക്ക് ഷോപ്പും ആസ്ട്രോ സെൻ്ററിൽ വെച്ച് നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സുകളും, വാനനീരിക്ഷണത്തിനുള്ള പരിശിലനവും ആസ്ട്രോ സെൻ്റർ കേന്ദ്രികരിച്ച് നടത്തുന്നുണ്ട്.
പൊതുജനങ്ങർക്കിടയിലും വിദ്യാർത്ഥി സമുഹത്തിലും അവരുടെ കൗതുകത്തെയും ജിജ്ഞാസയെയും ശാസ്ത്ര താൽപ്പര്യമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ആകാശത്ത് നടക്കുന്ന ഓരോ അപുർവ്വ കാഴ്ചകളും ജനികയമാക്കുന്നതിന് ആസ്ട്രോ കേരള മുന്നിട്ടിറങ്ങുന്നത്. 2025 ജനുവരി 21ആം തീയതി മുതൽ ഫെബ്രുവരി 21ആം തീയതി വരെ നടക്കുന്ന ആകാശത്തെ അപൂർവ്വ ദൃശ്യ വിസ്മയനായ പ്ലാനറ്ററി പരേഡ് ഒരു ജനകിയ ഉത്സവമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആസ്ട്രോ സെൻറർ.

ആ കാലയളവിൽ എല്ലാം ദിവസവും വാനനിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. ശുക്രൻ, ശനി ,നെപ്ട്യൂൺ,
വ്യാഴം , യുറാനസ് , ചൊവ്വ, എന്നിങ്ങനെ ആറു ഗ്രഹങ്ങളാണ് 2025 ജനുവരിയില്‍ ആകാശത്ത് ദൃശ്യമാകുക. നാല് ആഴ്ചയോളം ഈ കാഴ്ച തുടരുകയും ചെയ്യും. പിന്നീട് ബുധനും അവരോടൊപ്പം ചേരും. ഇതിൽ ചൊവ്വ, ശുക്രൻ, വ്യാഴം, ശനി ,ബുധൻ എന്നിവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അതേസമയം യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണുന്നതിന് ടെലിസ്കോപ്പ് ആവശ്യമാണ്.

വ്യാഴത്തെയും ശനിയെയുമൊക്കെ വെറും കണ്ണുകൊണ്ട് കാണുന്നതിലും മനോഹരമായ അനുഭവമാണ് ടെലസ് കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ ദൂരെ ഒരു കുത്ത് പോലെ കാണുന്ന ശനിയുടെ മനോഹരമായ വലയങ്ങളും, ചന്ദ്രക്കല പോലെ ശുക്രൻ്റെ കലയും, വ്യാഴത്തിൻ്റെ ചുറ്റുമുള്ള കൊടുങ്കാറ്റുകൾ തീർക്കുന്ന ചാരനിറത്തിലുള്ള നേർത്ത വരകളും വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങളായ ഇയോ, ഗാനിമേഡ് , കാലിസ്റ്റോ, യൂറോപ്പാ എന്നിവയെയും , ചൊവ്വ ഗ്രഹത്തെ ചുവന്ന ചെറിയ ബോൾരൂപത്തിലും ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ കാണാൻ കഴിയും കാണാൻ കഴിയും.

സൂര്യാസ്തമയത്തിനു ശേഷം രാത്രി 9 മണി വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. ശനി , ശുക്രൻ നെപ്ട്യൂൺ എന്നിവ പടിഞ്ഞാറൻ ചക്രവാളത്തിനരികിലായും. വ്യാഴവും യുറാനസും തലയ്ക്ക് മുകളിലായും ച്ചൊവ്വായെ കിഴക്കൻ ചക്രവാളത്തിൽ നിന്ന് കുറച്ചുയർന്നും കാണാം.
ബുധനെ രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുൻപുള്ള സമയത്താണ് കാണാൻ കഴിയുന്നത്. കുറച്ചു മാസങ്ങളായി ശുക്രനും, ശനിയും, വ്യാഴവും , യുറാനസ്സുമൊക്കെ രാത്രി ആകാശത്ത് ഉണ്ടെങ്കിലും അവ ഒരുമിച്ച് നേർരേഖയിൽ വരുന്നത് വരുന്ന മാസങ്ങളിലാണ്. ഈ കാഴ്ച്ച ആഴ്ചകളോളം ആകാശത്ത് തുടരുമെങ്കിലും 2025 ജനുവരി 21-നും 2025 ഫെബ്രുവരി 21-നും ഇടയിലായിരിക്കും ഏറ്റവും മികച്ച സമയം.

ജനുവരി 29-ന് അമാവാസിയോടടുത്ത ദിവസങ്ങളില്‍ ചന്ദ്രന്‍റെ സാന്നിധ്യമില്ലാതെ കൂടുതല്‍ തെളിച്ചത്തോടെ പ്ലാനറ്ററി പരേഡ് കാണുവാൻ സാധിക്കും. ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അനുഭവപ്പെടുന്നതാണ് പ്ലാനറ്ററി പരേഡ്. ഗ്രഹങ്ങളുടെ  ഇത്തരത്തിലുള്ള  വിന്യാസം ആകാശത്ത് സാധാരണ സംഭവങ്ങളാണെങ്കലും ഏഴ് ഗ്രഹങ്ങളും ഒരേ കാലയളവിൽ ഇത്തരത്തിൽ ദൃശ്യമാകുന്നത് വളരെ അപൂർവമാണ്. ആഴ്ചകളോളം ഈ ദൃശ്യവിസ്മയം മാനത്ത് കാണാന്‍ സാധിക്കുന്നതിനാല്‍ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും. ആകാശത്തെ അപൂർവ്വ കാഴ്ച്ച നഷ്ടപ്പെടുത്താതിരിക്കു. പ്ലാനറ്ററി പരേഡുമായി ബന്ധപ്പെട്ട് ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ വാനനിരീക്ഷണ പരിപാടികൾ എറ്റെടുത്തു നടത്തുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.