ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും 147 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് അധ്യക്ഷ ഹേമലത പ്രേം സാഗർ ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
Advertisements
പ്രൊഫ. ഡോ ബിനിത (ഓങ്കോളജി ഡിപ്പാർട്ട്മെൻ്റ് കോട്ടയം മെഡിക്കൽ കോളജ് ), അഡ്വ. ഫിൽസൻ മാത്യു, കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ, രാജു എം കുര്യൻ, സിസ്റ്റർ ശ്ലോമ്മോ,എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.