അബ്ദുൽ റഹീമിന്‍റെ  മോചനം വീണ്ടും വൈകുന്നു; ഏഴാം തവണയും കേസ് മാറ്റിവെച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ  മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. സാങ്കേതിക പ്രശ്നം മൂലമാണ് കേസ് മാറ്റിയതെന്നാണ് വിവരം. കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടിയെന്ന് റിയാദ് റഹീം നിയമ സഹായ സമിതിക്കും അനൗദ്യോഗിക വിവരം ലഭിച്ചു. ഇത് ഏഴാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. 

Advertisements

കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ തീയതി കോടതിയില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ മാസം 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി വെക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ആറു തവണയും കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്.  34 കോടിയോളം രൂപ ദിയാധനമായി നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധ ശിക്ഷ ഒഴിവാക്കി നല്‍കിയിരുന്നു.

Hot Topics

Related Articles