ന്യൂസ് ഡെസ്ക് : ഇക്കാലത്ത് ഏസി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇത്തരത്തില്‍ ഓഫീസില്‍ ആയാലും അതുപോലെ, വീട്ടിലായാലും അമിതമായി ഏസി ഉപയോഗിക്കുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്ക് നമ്മളെ നയിക്കുന്നുണ്ട്.ഏസിയില്‍ ദീര്‍ഘനേരം ഇരുന്നാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
വരണ്ട കണ്ണുകള്‍. കണ്ണുകളിലെ ജലാംശം വറ്റുമ്ബോഴാണ് കണ്ണുകള്‍ വരണ്ട് പോകുന്നത്. ഇത്തരത്തില്‍ കണ്ണുകള്‍ വരണ്ട് പോകുന്നത്, കാഴ്ച്ചശക്തി കുറയ്ക്കാനും കണ്ണിന് ചൊറിച്ചിലും ചുവന്ന് വരുന്നതിനും കാരണമാകുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏസി മുറിയില്‍ ഇരുന്ന് അമിതമായി പണി എടുക്കുന്നവരില്‍ പ്രധാനമായും കണ്ട് വരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മൈഗ്രേയ്ന്. ഏസി മുറിയില്‍ നിന്നും മാറി സാധാ അന്തരീക്ഷതാപനിലയിലേയ്ക്ക് വരുമ്ബോള്‍ അത് പലതരത്തിലുള്ള അസ്വസ്ഥതകളും, നിര്‍ജലീകരണവും അതുപോലെ, കടുത്ത തലവേദനയിലേയ്ക്കും നയിക്കും.ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതിനും ഏസിയില്‍ ഇരിക്കുന്നത് ഒരു കാരണമാകുന്നുണ്ട്.