തിരുവല്ല രാമൻചിറയിൽ ബൈക്ക് ലോറിക്കടിയിൽ വീണ് യുവാവ് മരിച്ചു : മരിച്ചത് മുത്തൂർ സ്വദേശി : മരിച്ചത് കോട്ടയം പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്തുകളിൽ തെരുവ് വിളക്കിന്റെ കരാർ ജോലി ചെയ്യുന്ന യുവാവ്

തിരുവല്ല : രാമൻചിറയിൽ ബൈക്ക് ലോറിക്കടിയിൽ വീണ് യുവാവ് മരിച്ചു. കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ തെരുവ് വിളക്കിന്റെ വാർഷിക അറ്റകുറ്റപണി കരാർ ചെയ്യുന്ന തിരുവല്ല മുത്തൂർ ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻ മകൻ വിനീതാണ് (കണ്ണൻ – 36 ) മരിച്ചത്. വിനീത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ സൈഡ് മിറർ ലോറിയിൽ തട്ടി ലോറിയുടെ അടിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് തിരുവല്ല പോലീസ് പറഞ്ഞു. 

Advertisements

ശനിയാഴ്ച അർദ്ധരാത്രി 12.30 ഓടെ തിരുവല്ല രാമൻചിറയിലായിരുന്നു അപകടം. മുത്തൂരിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് പോവുകയായിരുന്നു യുവാവ്. ഈ സമയം ഇതേ ദിശയിൽ തന്നെയുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ സൈഡ് മിറർ ലോറിയിൽ തട്ടി അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിനീതിനെ ഉടൻതന്നെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ പഞ്ചായത്തുകളിൽ വഴി വിളക്കിന്റെ വാർഷിക അറ്റകുറ്റപ്പണി കരാർ എടുക്കുന്ന ഇലക്ട്രിക്കൽ കോൺട്രാക്ടർമാരുടെ കീഴിൽ  ജോലിയെടുത്തിരുന്ന വർക്കർ ആയിരുന്നു മരിച്ച വിനീത്. കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വർഷങ്ങളായി വഴി വിളക്കുകളുടെ മെയിന്റനൻസ് ജോലിയിൽ ഏർപ്പെട്ടിരുന്ന വിദഗ്ദനായ ഒരു തൊഴിലാളിയായിരുന്നു വിനീത്. മരണ വിവരം അറിഞ്ഞ പല പഞ്ചായത്ത് ഭരണ സമിതികളിലെയും അംഗങ്ങൾക്ക് വ്യക്തിപരമായി  അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് വിനീത്. മൃതദേഹം തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.