തിരുവല്ല : മകന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചു വീണ കാവുംഭാഗം സ്വദേശിനി ടിപ്പർ കയറി മരിച്ചു. കാവുംഭാഗം പുതുക്കാട്ടിൽ വീട്ടിൽ രാജമ്മ (50 ) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടമുക്കിൽ ആയിരുന്നു അപകടം. എതിരെ വന്ന വാഹനത്തിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് രാജമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Advertisements
കിഴക്കൻ മുത്തൂർ അണ്ണവട്ടത്തു മരണവീട്ടിൽ മകനോടൊപ്പം പോകവേയാണ് അപകടം സംഭവിച്ചത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് പരേതനായ ഗംഗാധരൻ രാഹുൽ , രാകേഷ് എന്നിവർ മക്കളും .