പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു
കോഴിക്കോട് സ്വദേശികളായ സഹാന ( 25), അനന്ദു ( 21) എന്നിവർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
വൈക്കം ചെമ്മണ്ണാറിൽ വച്ച് തെരുവ നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ചെമ്മണ്ണാർ സ്വദേശി അഖിൽ സാബുവിനു (25 ) പരുക്കേറ്റു. അർധരാത്രിയിലിയാരിന്നു അപകടം.വെമ്പള്ളി ഭാഗത്ത് വച്ച് ബൈക്കും പിക് അപ്പും കൂട്ടിയിടിച്ചു തൃശൂർ സ്വദേശി നിതിൻ ബാബുവിന്( 30) പരുക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.
Advertisements