കോട്ടയം ഇളമ്പള്ളിൽ പിക്കപ്പ് വാൻ തോട്ടിൽ വീണു : അപകടത്തിൽപ്പെട്ടത് തന്നെ ഉരുണ്ട് നീങ്ങിയ പിക്കപ്പ് വാൻ 

ഇളമ്പള്ളി :  ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ തനിയെ ഉരുണ്ട് 200 മീറ്ററോളം ഓടി സമീപത്തെ തോട്ടിൽ വീണു.വാഹനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇളമ്പള്ളി ധർമശാസ്താക്ഷേത്രത്തിന് മുൻപിലെ തോട്ടിലേക്കാണ് വ്യാഴാഴ്ച രാത്രി 9.15-ന് പിക്കപ്പ് വാൻ ഉരുണ്ടെത്തി പതിച്ചത്. ഇളമ്പള്ളി റോഡിന് കുറുകെ ഓടി തോട്ടിൽ വീഴുകയായിരുന്നു. ഈ സമയം റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മൂലം കൂടുതൽ ദുരന്തമുണ്ടായില്ല.

Advertisements

Hot Topics

Related Articles