എംസി റോഡിൽ നാട്ടകം മുളങ്കുഴ കണ്ണങ്കരപാലത്തിൽ അപകടം; നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നർ ലോറിയ്ക്കു പിന്നിലിടിച്ചു; ഓട്ടോഡ്രൈവർക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ നാട്ടകം മുളങ്കുഴ കണ്ണങ്കരപാലത്തിനു സമീപം നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാലത്തിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നർ ലോറിയ്ക്കു പിന്നിലിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്. നാട്ടകം സിമന്റ് കവല സ്വദേശി പുളിമൂട്ടിൽ പി.ടി തോമസിനാണ് പരിക്കേറ്റത്. റോഡരികിലെ അനധികൃത പാർക്കിംങ് ഒഴിവാക്കണമെന്ന് നാട്ടുകാർ കണ്ടെയ്‌നർ ലോറി ജീവനക്കാരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതുവരെയും ഇവർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. ഇതാണ് അപകടകാരണമെന്നു നാട്ടുകാർ ആരോപിച്ചു.

Advertisements

ശനിയാഴ്ച രാവിലെ 11 മണിയോടെ മുളങ്കുഴയിലായിരുന്നു അപകടം. നാട്ടകം ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ തോമസിനെ പുറത്തെത്തിക്കാൻ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചു വരുത്തിയെങ്കിലും ഇതിവേഗം തോമസിനെ പുറത്തെത്തിക്കാനായി. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് സൂചന. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.