റാന്നിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : മരിച്ചത് റാന്നി സ്വദേശി

പത്തനംതിട്ട : വടശ്ശേരിക്കര ചെങ്ങറയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. റാന്നി പെരുനാട് കാർമൽ എസ്റ്റേറ്റ് മുക്കൾവിള എബി ജോസ് ( 35 ) മരിച്ചത്

Advertisements

റാന്നി മണ്ണാരക്കുളഞ്ഞി – പമ്പ ശബരിമല പാതയിൽ കുമ്പളാംപൊയ്ക മാർത്തോമ്മാ പള്ളിക്കു സമീപമായിരുന്നു അപകടം. ഈ റോഡിലൂടെ സിമന്റുമായെത്തിയ ലോറിയിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നയാൾക്ക് പരുക്കേറ്റു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു വാഹനത്തെ മറികടക്കവെ എതിർ ദിശയിൽ നിന്നുവന്ന സിമന്റ് ലോറിയിൽ ഇടിക്കുകയായിരുന്നു. എബി തൽക്ഷണം മരിച്ചു. പരുക്കേറ്റ പാറ വെട്ടിയോട് ഈണ്ടിക്കാല പുത്തൻവീട്ടിൽ ശേഖരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജോസ്, ഗ്രേസി ദമ്പതികളുടെ അവിവിവാഹിതനായ മകനാണ് മരിച്ച എബി. ജോബി ജോസ് സഹോദരനാണ്. വടശ്ശേരിക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles