മാവേലിക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിടെ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം : മരിച്ചത് തൃപ്പരുന്തുറ സ്വദേശി ; അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കാണാം

മാവേലിക്കര : മാവേലിക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിടെ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവരെ ഇടിച്ചു വീഴ്ത്തിയ സ്വകാര്യ ബസിന്റെ പിൻചക്രങ്ങൾ ഇവരുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. തൃപ്പെരുന്തുറ തെക്കേക്കുറ്റ് റെയ്ച്ചൽ ജേക്കബാ (80)ണ് മരിച്ചത്.

Advertisements

മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു അപകടം. കിഴക്ക് ഭാഗത്തുനിന്നും എത്തിയ ബസ് റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ തലയിലൂടെയാണ് ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് റോഡിൽ രക്തം അടക്കം തളം കെട്ടിക്കിടക്കുകയായിരുന്നു. നഗ്നരക്ഷാസേ നാട്ടുകാരും എത്തിയാണ് മൃതദേഹം നീക്കംചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയത്. അപകടത്തിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മാവേലിക്കര പോലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.