വൈക്കത്തഷ്ടമി: തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു: സ്റ്റോപ്പ് അനുവദിച്ചത് ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാലിന്റെ നിവേദനത്തെ തുടർന്ന്

കടുത്തുരുത്തി:- വൈക്കത്തഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം സതേൺ റെയിൽവേ വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിൽ 16301 വേണാട്, 16304 വഞ്ചിനാട്, 16649/50 പരശുറാം എന്നീ എക്സ്പ്രസ് ട്രയിനുകൾക്ക് നവംബർ 15 മുതൽ 18 വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

Advertisements

കൊവിഡ് കാലത്തിനുശേഷം നടക്കുന്ന ആദ്യ അഷ്ടമി ആയതിനാൽ വളരെ ഏറെ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നത് കണക്കിലെടുത്ത് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിൻ്റെയും വൈക്കം മഹാദേവ ക്ഷേത്രോപദേശക സമിതിയുടെയും ആപ്പാഞ്ചിറ പൗരസമിതിയുടെയും ആവശ്യപ്രകാരം  ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ  റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസിന് നിവേദനം സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് സതേൺ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തിയ ചർച്ചയെ തുടർന്നാണ് ഇപ്പോൾ താത്‌കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പാസ്സഞ്ചേഴ്സ് സർവ്വീസ്സ് കമ്മറ്റി മെമ്പർ ഏറ്റുമാനൂർ രാധാകൃഷ്ണൻ, യുവമോർച്ച ജില്ലാ അധ്യക്ഷൻ അശ്വന്ത് മാമലശേരിൽ, ആപ്പാഞ്ചിറ പൗരസമിതി, ബിജെപി കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലം പ്രസിഡൻ്റുമാരും നിവേദനം നൽകിയിരുന്നു.

ട്രെയിൻ നമ്പർ വിവരണം സമയം എന്ന ക്രമത്തിൽ

1.16650 നാഗർകോവിൽ മംഗലാപുരം പരശുറാം എക്സ്പ്രസ്  09:50

2.16649 മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് 14:32

3.16301 ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് 18:13

4.16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 21:30

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.