കോട്ടയം കുമരകത്ത് വെളളത്തിൽ വീണത് ബി എം.ഡബ്യു കാർ ; പക്ഷേ ആർ.ടി.ഒ രേഖകളിൽ ആക്ടീവ ! കുമരത്തെ കാറിന്റെ നമ്പർ പ്ലേറ്റിൽ നടന്നത് തട്ടിപ്പോ ? 

കോട്ടയം : കോട്ടയം കുമരകത്ത് റോഡരികിലെ പാടശേഖത്തിലേയ്ക്ക് മറിഞ്ഞ ബി എം ഡബ്യു കാറിന്റെ നമ്പരിൽ നടന്നത് തട്ടിപ്പോ ? KL 10 AV 0809 എന്ന നമ്പരാണ് വാഹനത്തിന്റെ നമ്പർ പ്ളേറ്റിൽ കാണിച്ചിരിക്കുന്നത്. ഈ നമ്പർ ആർ.ടി. ഓഫിസിലെ രേഖകളിൽ പരിശോധിച്ചപ്പോൾ ആക്ടീവ ആണ് എന്നാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കോട്ടയം കാരാപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. 

Advertisements

കുമരകത്തിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി വായനശാല കവലയ്ക്ക് സമീപത്ത് പാടശേഖരത്തിലേക്ക് മറിയുകയായിരുന്നു. ഈ വാഹനത്തിന്റെ ആർ സി രേഖകൾ പരിശോധിച്ചപ്പോഴാണ് ആക്ടീവയാണ് ആക്ടീവയുടെ രജിസ്ട്രേഷൻ നമ്പരാണ് ഉള്ളതെന്ന് കണ്ടെത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇവർ കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. വാഹനത്തിൻറെ ഇതേ മോഡലിലുള്ള മറ്റൊരു വാഹനം അപകടത്തിൽ ഇടയാക്കിയ ആളുടെ ഉടമസ്ഥതയിൽ ഉണ്ട് . ഈ വാഹനത്തിൻറെ നമ്പർ ആകട്ടെ KL 10 AV 0009 എന്നതുമാണ്. ഈ വാഹനത്തിൻറെ നമ്പറിൽ മാറ്റം വരുത്തിയാകാം അപകടത്തിൽപ്പെട്ട കാറിന് ഇട്ടിരിക്കുന്നത് എന്നാണ് നിഗമനം. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. 

Hot Topics

Related Articles