കോട്ടയം: നാടിന്റെ നൊമ്പരമായി ഷാഹുൽ ഹമീദ്..! തമിഴ്‌നാട് കൃഷ്ണഗിരിയിൽ അപകടത്തിൽ മരിച്ച താഴത്തങ്ങാടി പള്ളിക്കോണം മാലായിൽ പുത്തൻപുരയിൽ കെ.ഷംസുദീന്റെ മകൻ ഷാഹുൽ ഹമീദിന്റെ ഖബറടക്കമാണ് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ചൊവ്വാഴ്ച പുലർച്ചെ നടന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ അടക്കം പൂർത്തിയാക്കി ഷാഹുൽ ഹമീദിന്റെ മൃതദേഹം കോട്ടയത്ത് എത്തിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷാഹുൽ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഷാഹുൽ മരിച്ചത്. ഇതേ തുടർന്നു ഇവിടെ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഷാഹുലാണ് എന്നു തിരിച്ചറിഞ്ഞത്. നാട്ടിലും ബംഗളൂരിലും ഏറെ സുഹൃദ് വലയുള്ള ഷാഹുലിന്റെ മരണത്തിൽ ഏറെ ദുഖിതരാണ് നാട്ടുകാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. ഇതിനു ശേഷം പുലർച്ചെ ഏഴു മണിയോടെ താഴത്തങ്ങാടി ജുമാമസ്ജിദിൽ ഖബറടക്കം നടത്തി. അപകടം ഡിവൈഡറിൽ ബൈക്ക് ഇടിച്ചാണെന്നാണ് സൂചന ലഭിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.