എംസി റോഡിൽ കോട്ടയം ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റ് ഇടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക് : പരിക്കേറ്റവർ ലീഗൽ തോട്ട് വിദ്യാർത്ഥികൾ എന്ന് സൂചന

കോട്ടയം : എം സി റോഡിൽ കോട്ടയം ചവിട്ടു വരിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.  ബൈക്ക് യാത്രക്കാരായ എമിൽ സിയാദ് എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂര്യ കാലടി മനയ്ക്ക് സമീപം പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തൊട്ട് വിദ്യാർത്ഥികൾ ആണ് ഇരുവരും എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ചവിട്ടു വരിയിലെ ഹീര ഫ്ലാറ്റിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ എമിൽ ബോധരഹിതനാണ്. ഇദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്. 

Advertisements

Hot Topics

Related Articles