സ്‌കൂട്ടറിൽ സഞ്ചരിച്ച അമ്മയെയും മകളെയും ക്രെയിനിടിച്ച് മകൾ മരിച്ച സംഭവം; കറുകച്ചാലിലെ ദുരന്തത്തിന്റെ ഞെട്ടലിൽ നാട്

കറുകച്ചാൽ: കറുകച്ചാലിൽ അമ്മ ഓടിച്ച സ്‌കൂട്ടറിൽ ക്രെയിൻ തട്ടി മകൾ മരിച്ചു. കറുകച്ചാൽ കൂത്രപ്പള്ളി തട്ടാരടിയിൽ നോയൽ (20) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നോയലിനെ ക്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് എട്ടരയോടെ കറുകച്ചാൽ ചങ്ങനാശേരി റോഡിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കൂത്രപ്പള്ളിയിലെ വീട്ടിലേയ്ക്കു പോകുകയായിരുന്നു അമ്മയും മകളും. ഈ സമയം ക്രെയിൻ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു. ഉടൻ തന്നെ നോയലിന്റെ മരണം സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നോയലിനെ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്തു. സ്‌കൂട്ടർ ഓടിച്ച അമ്മയ്ക്കു നിസാര പരിക്കേറ്റിട്ടുണ്ട്.

Advertisements

Hot Topics

Related Articles