അപകടം ക്ഷണിച്ചുവരുത്തി ‘അടിയന്തിര’ പാർക്കിങ്ങ് ; കണ്ടിട്ടും കണ്ണടച്ച് പൊലീസ് ; തിരുനക്കരയിലെ കടയുടമകളുടെ അനധികൃത പാർക്കിംങ്ങിനെ ട്രോളി ട്രോൾ കോട്ടയം

കോട്ടയം : യാത്രക്കാരുടെ ജീവൻ പോലും അപകടപ്പെടുത്തി തിരുനക്കര ബസ് സ്റ്റാൻഡിലെ ബൈക്കുകളുടെ അനധികൃത പാർക്കിങ്ങ്. തിരുനക്കര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ കട ഉടമകളുടെയും ജീവനക്കാരുടെയും ബൈക്കുകളാണ് അശ്രദ്ധമായ രീതിയിൽ ബസ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്നത്. അനധികൃത പാർക്കിങ്ങിന്റെ ചിത്രം സഹിതം ട്രോൾ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് പാർക്കിങ്ങിനെ ട്രോളിയതോടെയാണ് സംഭവം വിവാദമായത്.

Advertisements

തിരുനക്കര ബസ്റ്റാൻഡിൽ ബസ്സുകൾ പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ഭാഗത്തായാണ് അനധികൃതമായി ബൈക്കുകളും സ്കൂട്ടറുകളും പാർക്ക് ചെയ്തിരിക്കുന്നത്. ഈ ബൈക്കുകളും സ്കൂട്ടറുകളും തിരുനക്കര ബസ്റ്റാൻഡിലെ കടയിലെ ചില ജീവനക്കാരുടെയും ഉടമകളുടെയും ആണ്. ബസ്റ്റാൻഡിനുള്ളിലെ പൊലീസ് എയ്ഡ് പോസ്റ്റിനു മുന്നിലാണ് അനധികൃതമായി ഈ പാർക്കിംഗ്. ബസ്സ് കയറാനായി ഓടിയെത്തുന്ന യാത്രക്കാരും , സ്റ്റാൻഡിന് പുറത്തേക്ക് ഇറങ്ങുന്ന യാത്രക്കാരും ഈ ബൈക്കിന് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസ്സിനും ഇടയിലുള്ള തലമുടിനാരിടവഴിയിലൂടെ വേണം പുറത്തേക്ക് കടക്കാൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർക്കെങ്കിലും ഒരു അശ്രദ്ധ സംഭവിച്ചാൽ കാത്തിരിക്കുന്നത് വൻ അപകടം ആയിരിക്കും. മുന്നോട്ട് എടുക്കുന്ന ബസ്സിൽ പലപ്പോഴും കണ്ടക്ടറോ കിളിയോ ഉണ്ടാകാറില്ല. ഇടതുവശത്തോടുകൂടി ചേർന്നു നടക്കുന്ന യാത്രക്കാരുടെ ജീവനു പോലും ഭീഷണിയാകുന്ന രീതിയിലാണ് അനധികൃതമായി ഇവിടെ ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത്. ഈ ബൈക്ക് പാർക്കിനെതിരെ പോലീസ് നടപടി എടുക്കാത്തതും വിവാദമായി മാറിയിട്ടുണ്ട്. ഈ അനധികൃത പാർക്കിങ്ങിനെതിരെ ട്രോൾ കോട്ടയം ഫേസ്ബുക്ക് പേജിൽ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

Hot Topics

Related Articles