കോട്ടയം : കോട്ടയം മണിപ്പുഴയിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം സി റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ വൻ ഗതാഗക്കുരുക്കും ഉണ്ടായി. ഇന്ന് വൈകിട്ട് 5.15 ഓടെ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്ത് നിന്ന് ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മാത്യൂസ് എന്ന സ്വകാര്യ ബസാണ് നിയന്ത്രണം നഷ്ടമായി മുന്നിൽ ഒരേ ദിശയിൽ പോകുകയായിരുന്ന കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്ന് തെന്നി മാറിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ സ്കൂട്ടറിൽ ഇടിച്ചു. അപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാരൻ റോഡിൽ തെറിച്ച് വീണു. ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപെട്ടത്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.
Advertisements