കോട്ടയം നഗര മധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പിന്നോട്ട് ഉരുണ്ട ബസ് വീണ്ടും പ്രസ് ക്ലബിൻ്റെ മതിൽ വീണ്ടും തകർത്തു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് 

കോട്ടയം : കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ ഉരുണ്ട് വന്ന് കോട്ടയം പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ തകർത്തു. ബുധനാഴ്ച രാവിലെ 11:30 യോടെയായിരുന്നു സംഭവം.  സ്റ്റാൻഡിൽ ബസ്  നിർത്തി ബസ്  ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ ബസ് തനിയെ പിന്നിലേക്ക് ഉരുണ്ട് നീങ്ങുകയായിരുന്നു. ടിബി റോഡ് കുറുകെ കടന്നുവന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ പിഡബ്ല്യുഡി ക്വാർട്ടേഴ്സിന്റെ മതിലും കോട്ടയം പ്രസ് ക്ലബ്ബിന്റെ കവാടവും തകർന്നു. ഈ സമയം ബസ്സിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. സംഭവം പകൽസമയത്തായിരുന്നെങ്കിലും റോഡിൽ കൂടി കടന്നുപോയ വാഹനങ്ങളിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രണ്ടുമാസം മുൻപും സമാനമായ സംഭവം ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles