പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു

കൊച്ചി : പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്. കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന്‍ കെ എം ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ്. തലശേരി സ്വദേശിനിയാണ്.

Advertisements

Hot Topics

Related Articles