എംസി റോഡിൽ കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; മരണം സംഭവിച്ചത് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ കെഎസ്ആർടിസി ബസിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച വൈകിട്ട് 5.45 ഓടെ ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ മമ്പലത്ത് ബാറിനു സമീപമായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന്, എംസി റോഡിൽ ഗതാഗത തടസം ഉണ്ടായി. പൊലീസും നാട്ടുകാരും ഓടിക്കൂടിയാണ് അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് നീക്കിയത്. കോട്ടയത്തു നിന്നും അടൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബസ്. ഇട റോഡിൽ നിന്നും കയറിയെത്തിയതാണ് സ്കൂട്ടർ. അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ചിങ്ങവനം മൂലംകുളം സ്വദേശിയായ ജേക്കബാണ് മരിച്ചതെന്നു സംശയിക്കുന്നു. ഇദ്ദേഹത്തിന് അൻപത് വയസിനടുത്തു പ്രായമുണ്ട്.

Advertisements

Hot Topics

Related Articles