വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു മാസമായി ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു; മരിച്ചത് ചോഴിയക്കാട് സ്വദേശിയായ ഗൃഹനാഥൻ

പരുത്തുംപാറ : വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് 5 മാസം അബോധാവസ്ഥയിലായി ചികിത്സയിലായിരുന്നയാൾ മരിച്ചു. ചോഴിയക്കാട് പ്രിയാഭവനിൽ (കുന്നേൽ പുത്തൻപുരയിൽ ) എസ് കെ ജയകുമാർ (ഉമ്മൻ – 53 ) ആണ് മരിച്ചത്. 2022 ഫെബ്രുവരി 16 രാത്രി 10 ന് മണർകാട് ഒറവയ്ക്കൽ വച്ച് ജയകുമാർ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം ജോസ്‌കോ ജൂവലറി ജീവനക്കാരനാണ്.

Advertisements

അപകടം നടന്ന അന്നുമുതൽ മരണം സംഭവിക്കുന്നതു വരെ അബോധാവസ്ഥയിലായിരുന്ന ജയകുമാർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. പിതാവ് : പരേതനായ കെ ജി കേശവപിള്ള . മാതാവ് : സുശീലാമ്മ . ഭാര്യ: പ്രിയാ കെ നായർ. മക്കൾ : ആകാശ് , ഗംഗ ( നേഴ്‌സിംഗ് വിദ്യാർത്ഥിനി), ആദർശ് (പ്ലസ് ടു വിദ്യാർത്ഥി ), സംസ്‌കാരം ജൂലൈ 13 ബുധനാഴ്ച 11ന് പരുത്തുംപാറ ക്കവലയിലെ വീട്ടുവളപ്പിൽ.

Hot Topics

Related Articles