കോട്ടയം : പുതുപ്പള്ളി പള്ളിയ്ക്ക് മുന്നിലെ റോഡരികിൽ നിർത്തിയിട്ട തടി ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ രാഹുൽ (26) , ഗോകുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയ്ക്ക് ശേഷ മായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് പോലീസ് കേസെടുത്തു.
Advertisements