കോട്ടയം : നഗരത്തിൽ സി എം എസ് കോളജ് മുതൽ പനമ്പാലം വരെ അപകടകരമായി വാഹനം ഓടിച്ച് 20 വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ ജൂബിൻ ലാലുവിനെ കെഎസ്‌യുവിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സിഎംഎസ് കോളേജ് മുതൽ ചാലുകുന്നു വരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സിഎംഎസ് കോളേജ് വിദ്യാർത്ഥിയും കെഎസ്‌യു നേതാവുമായ ജൂബിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയതായി കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് കെ എൻ നൈസാം അറിയിച്ചു.
Advertisements