മുണ്ടക്കയം: മുണ്ടക്കയത്ത് ഇനി ആഘോഷക്കാലം. അച്ചായൻസ് ജുവലറിയുടെ 27 ആമത് ഷോറൂം മുണ്ടക്കയത്ത് സിനിമാ താരം ധ്യാൻ ശ്രീനിവാസനും, അന്ന രാജനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് അഞ്ചിനാണ് മുണ്ടക്കയത്തെ അച്ചായൻസ് ജുവലറിയുടെ ഷോറും ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുണ്ടക്കയത്ത് എത്തുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും ഉണ്ടാകും. നറക്കെടുപ്പിലൂടെയാണ് സമ്മാനം വിതരണം ചെയ്യുക. അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും ചടങ്ങിൽ പങ്കെടുക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം , ആലപ്പുഴ ജില്ലകളിലായി 27 ഷോറൂമുകളാണ് അച്ചായൻസ് ജുവലറിയ്ക്ക് നിലവിലുള്ളത്.
Advertisements