കോട്ടയം: സാമൂഹിക സേവനത്തിനായി വേറിട്ട വഴി കാട്ടുന്ന അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്കും മാതൃകയാകുന്നു. സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചൻ തന്റെ സോഷ്യൽ മീഡിയ വരുമാനം പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വയ്ക്കുകയാണ് എന്നുള്ള പ്രഖ്യാപവുമായാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് എമ്പാടുമായി 29 ഓളം ഷോറൂമുകളുള്ള അച്ചായൻസ് ജുവലറി ഇതിനോടകം തന്നെ ചാരിറ്റി പ്രവർത്തനങ്ങളുമായി സജീവമാണ്. അച്ചായൻസ്് ജുവലറി എംഡി ടോണി വർക്കിച്ചൻ നേരിട്ടാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. സ്വന്തം വരുമാനത്തിന്റെ സിംഹഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്ന ടോണി വർക്കിച്ചന്റെ പുതിയ തീരുമാനം ആയിരക്കണക്കിന് ആളുകൾക്ക് അഭയമാകുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ കോടിക്കണക്കിന് ആളുകളാണ് അച്ചായൻസ് ഗ്രൂപ്പിന്റെ ഫെയ്‌സ്ബുക്ക് യുട്യൂബ് ചാനലുകളെ ഫോളോ ചെയ്യുന്നത്. ഈ വരുമാനം പൂർണമായും സാമൂഹിക സേവനത്തിനായി മാറ്റി വയ്ക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ ടോണി വർക്കിച്ചൻ നടത്തിയിരിക്കുന്നത്. താൻ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത് കണ്ട് മറ്റാർക്കെങ്കിലും ചാരിറ്റി പ്രവർത്തനം ചെയ്യാൻ വേണ്ടി മാത്രമാണ് സോഷ്യൽ മീഡിയയിൽ ഇത്തരം പ്രവർത്തനങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ പത്തു വർഷത്തോളമായി ചാരിറ്റി പ്രവർത്തന രംഗത്ത് സജീവമായ ഇദ്ദേഹം പ്രതിദിനം ആയിരത്തോളം ആളുകൾക്കാണ് തന്റെ ഓഫിസിനു മുന്നിൽ നിന്നും ഭക്ഷണം നൽകുന്നത്. സാമൂഹിക സേവന രംഗത്ത് വേറിട്ട മുദ്ര പതിപ്പിച്ച ടോണി വർക്കിച്ചന്റെ മാതൃക കൂടുതൽ ആളുകൾക്ക് പ്രചോദനവുമാണ്.