കോട്ടയം: അച്ചായൻസിന്റെ അനുഗ്രഹ സ്പർശത്തിൽ ടോണി വർക്കിച്ചൻ പൊൻതാലി നീട്ടിയപ്പോൾ പത്തു വധൂവരന്മാർക്ക് സന്തോഷ ജീവിതത്തുടക്കം..! നിർന്ധനരായ പത്തു കുടുംബങ്ങളാണ് അച്ചായൻസ് ജുവലറിയുടെ സമൂഹ വിവാഹത്തിലൂടെ മംഗല്യ ഭാഗം സ്വന്തമാക്കിയത്. ഇന്ന് വൈകിട്ട് പതിനായിരങ്ങൾ അണി നിരന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലൂടെയാണ് തിരുനക്കര മൈതാനം നവദമ്പതിമാരെ അനുഗ്രഹിച്ച് ആശിർവദിച്ച് അയച്ചത്. അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ എല്ലാവർക്കും താലിയും മാലയും എടുത്തു നൽകി.
മന്ത്രി വി.എൻ വാസവൻ ഭദ്രദീപം തെളിയിച്ച് അച്ചായൻസ് ജുവലറിയുടെ രണ്ടാമത് സമൂഹ വിവാഹത്തിന് തിരി തെളിച്ചു. അച്ചായൻസ് ജുവലറി നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ ഏതൊരാൾക്കും ജീവിതത്തിൽ പകർത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണവും ജീവിതവും പകർന്നു നൽകുന്ന വലിയ സേവന പ്രവർത്തനാണ് ടോണി വർക്കിച്ചൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കെ.സുരേഷ് കുറുപ്പ്, നഗരസഭ അംഗം ജയമോൾ ജോസഫ്, ടി.എൻ ഹരികുമാർ, പി.കെ ആനന്ദക്കുട്ടൻ, എ.കെ ശ്രീകുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ ഗാനമേളയും നടന്നു.
അച്ചായൻസിന്റെ അനുഗ്രഹം..! ടോണി പൊൻതാലി നീട്ടി; പത്ത് വധൂവരന്മാർ ഒന്നായി
Advertisements