പാലാ: പാലാ നഗരത്തിൽ റോഡും ഫുട്പാത്തും പൂർണമായും കയ്യേറി സ്ഥാപനങ്ങളും കയ്യേറ്റക്കാരും പ്രവർത്തിക്കുമ്പോൾ സ്ഥാപനത്തിന്റെ മുന്നിൽ ഒരു ബോർഡ് വച്ചതിന്റെ പേരിൽ അച്ചായൻസ് ജുവലറിയെ കയ്യേറ്റക്കാരനാക്കി മുദ്രകുത്താനുള്ള കുൽസിത ശക്തികളുടെ നീക്കത്തിന് വൻ തിരിച്ചടി. ഹൈക്കോടതി വിധിയുടെ പിൻതുണയോടെ അച്ചായൻസ് ജുവലറി പാലായിലെ തങ്ങളുടെ ഓഫിസിനു മുന്നിലെ ബോർഡ് പുനസ്ഥാപിച്ചു. പാലാ നഗരസഭയ്ക്ക് വൻ തിരിച്ചടിയായി അച്ചായൻസ് ജുവലറി നിയമപരമായി നടത്തിയ ഈ പോരാട്ടം.
പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. ദിന പത്രങ്ങളിൽ ഇത് വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും അടിയന്തരമായി ബോർഡ് നീക്കം ചെയ്യുമെന്ന് മുനിസിപ്പൽ ചെയർമാൻ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് മുന്നേ തന്നെ ഈ അനധികൃത കയ്യേറ്റം നഗരസഭയുടെ ശ്രദ്ധയിൽ പെട്ടതായിരുന്നു എന്നും ഇതിനെതിരെ മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് നൽകിയ റിപ്പോർട്ട് ഭരണസമിതി പൂഴ്ത്തി വെച്ചതാണെന്നും ഉള്ള വിശദാംശങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മുനിസിപ്പൽ ചെയർമാൻ സംഭവസ്ഥലം സന്ദർശിക്കുകയും അച്ചായൻസ് ഗോൾഡ് അധികൃതർ ബോർഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന് മുന്നിൽ ഈ ബോർഡ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോടതിവിധിയുടെ പിൻബലത്തോടെയാണ് ബോർഡ് പുനസ്ഥാപിച്ചത്. നിരവധി അനധികൃത കയ്യേറ്റങ്ങൾ ഉള്ള പാലാ നഗരസഭയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തങ്ങളെ മാത്രം വേട്ടയാടുകയാണ് എന്ന ആക്ഷേപം അച്ചായൻസ് അധികൃതർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തുടർന്ന് ബോർഡ് നീക്കം ചെയ്ത ഇവർ അനുകൂല നടപടിക്കായി കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധിയുടെ പിൻബലത്തിൽ ബോർഡ് പുനസ്ഥാപിക്കുകയും ആയിരുന്നു.