കോട്ടയം: നഗരമധ്യത്തിൽ ഐഡ ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിലെ ഹമ്പിൽ ചാടി മറിഞ്ഞ സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ്, യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മള്ളൂശേരി താഴപ്പള്ളിൽ ടി.സി ജോണിന്റെ മകൻ ജസ്റ്റിൻ ജെ.ജോസിനെ(25)യാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. കെ.എസ്.ആർ.ടി.സി ഭാഗത്തു നിന്നും ഐഡ ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. ഈ സമയം ബൈക്ക് , നിയന്ത്രണം നഷ്ടമായി റോഡിൽ മറിഞ്ഞു. റോഡിൽ വീണ് കിടന്ന ജസ്റ്റിനെ 108 ആംബുലൻസിലാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക പരിശോധന നടത്തിയ ശേഷം , തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.