ഭക്ഷണം കഴിച്ചയുടന്‍ നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങളാണിവ. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ഇത്തരത്തിലുള്ള അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കി, കൃത്യ സമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. സ്ട്രെസും ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും.
ഇത്തരത്തിലുള്ള അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുംജീരകം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ഓട്മീല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
തണ്ണിമത്തനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളവും ഫൈബറും അടങ്ങിയ ഇവ കഴിക്കുന്നതും അസിഡിറ്റിയെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
വാഴപ്പഴം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
വെള്ളരിക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും അസിഡിറ്റിയെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം