അസിഡിറ്റി മിക്കവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ആസിഡിന്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. അസിഡിറ്റി ആമാശയത്തിലെ അൾസർ, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചിൽ, ഡിസ്പെപ്സിയ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു.
വയറിലെ അസ്വസ്ഥത, ഓക്കാനം, വയർ വീർത്തിരിക്കുന്നത് , മലബന്ധം, വിശപ്പ് കുറയുക ഇതൊക്കെയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ . അസിഡിറ്റി ഇല്ലാതാക്കാൻ നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അവർ ഏതൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് അയമോദകം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. അയമോദകത്തിലെ സജീവ ഘടകമായ ബയോകെമിക്കൽ തൈമോൾ, ശക്തമായ ദഹനത്തെ സഹായിക്കുന്നു.
ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. രാത്രി ഒരു കപ്പ് വെള്ളത്തിൽ പെരുംജീരകം കുതിർക്കാൻ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുക. ചായയിലും പെരുംജീരകം ചേർക്കാം. അല്പം പഞ്ചസാര ചേർക്കുന്നത് കൂടുതൽ സഹായിക്കുന്നു.
അസിഡിറ്റിയെ നേരിടാൻ മല്ലിയിലയോ മല്ലിയോ ഉപയോഗിക്കാം. ഉണക്കിയ മല്ലിയില പൊടി പാചകത്തിൽ ചേർക്കുകയും ചെയ്യാം. മല്ലിയില ചേർത്ത ചായ കുടിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നതിന് മല്ലിയില ഫലപ്രദമാണ്.
ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു പൊടിക്കെെയാണ് ഇഞ്ചി ചായ. ഇതിലെ ഫിനോളിക് സംയുക്തങ്ങൾ വയറുവേദന കുറയ്ക്കുക ചെയ്യുന്നു. ഇഞ്ചി ചായയായി കുടിക്കുകയോ വെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്.