കോട്ടയം : പനച്ചിക്കാട് സായിപ്പുകവലയിൽ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചുകയറി ആൺകുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പരിക്ക്. പനച്ചിക്കാട് കുഴിമറ്റം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കോടതികൾ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിടിച്ചത്. ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ റോജിൻ എ തങ്കച്ചൻ , ഭാര്യ ജ്യോതി, മകൻ നദാൻ , ജ്യോതിയുടെ പിതാവ് തോമസ്, മാതാവ് വിജി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷം ആയിരുന്നു അപകടം. പള്ളിയിൽ പോയ ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ , മഴയിൽ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നാൽ, സ്റ്റേഷനിൽ വാഹനമില്ലന്നും ആംബുലൻസ് വിളിച്ച് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനാണ് നിർദേശം ലഭിച്ചതെന്നും രക്ഷാ പ്രവർത്തനത്തിന് എത്തിയവർ പറയുന്നു. ഇത് നാട്ടുകാരുടെ പ്രതിക്ഷേധത്തിനിടയായി, നാട്ടുകാർ ജില്ലാ ജനറൽ ആശുപത്രിയിൽനിന്നും 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ അഞ്ചു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.