സയൻസിറ്റി ഉദ്ഘാടനം : പോലീസ് ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ

കുറവിലങ്ങാട്: സയൻസ് സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിച്ചേരുന്ന വാഹനങ്ങൾക്കായി നാളെ ജൂലൈ മൂന്ന് വ്യാഴാഴ്ച പോലീസ് ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ

Advertisements

സയൻസ് സിറ്റി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി കൂത്താട്ടുകളം ഭാഗത്തുനിന്നും നിന്നും വരുന്ന വലിയവാഹനങ്ങൾ കോഴ സയൻസ് സിറ്റിക്കു മുൻവശം ആളെയിറക്കി കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സയൻസ് സിറ്റി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി കടപ്ലാമറ്റം, ഉഴവൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കോഴ സയൻസ് സിറിക്കു മുൻവശം ആളെ ഇറക്കി കുര്യനാട് സെൻറ്. ആൻസ് സ്കൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്

വെളിയന്നൂർ, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ കുര്യനാട് സെൻറ്. ആൻസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടയാണ്

മാഞ്ഞൂർ ഞ്ചായത്തിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ കോഴ സയൻസ് സിറിക്കു മുൻവശം ആളെ ഇറക്കി കര്യനാട് സെൻറ്. ആൻസ് സ്ക്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്

മാഞ്ഞൂർ ഞ്ചായത്തിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ കോഴ സയൻസ് സിറിക്കു മുൻവശം ആളെ ഇറക്കി കുറവിലങ്ങാട് കോഴാ ജംങ്ങഷനുസമീപം നാഗാർജ്ജുന ആയൂർവേദ ഷോപ്പിനു എതിർ വശം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടയാണ്

കിടങ്ങൂർ കണക്കാരി പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ കുര്യനാട് സെൻറ്. ആൻസ് സ്ക്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ് ചെറിയ വാഹനങ്ങൾ പകലോമറ്റം കൊച്ചിൽ സാനിവെയേഴ്സ് ബിൽഡിങ്ങിനുള്ളിലുള്ള ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്.
മുളക്കുളം ഞീഴൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ സയൻസ് സിറ്റിക്കു സമീപം ആളെ ഇറക്കി ദേവമായാ കോളേജ് ഗ്രൗണ്ടിൽ പാർക്കു ചെയ്യേണ്ടതാണ്

എല്ലാ വാഹനങ്ങളും അവരവർക്കായി നിർദ്ദേശിച്ചിട്ടുള്ള പാർക്കിംഗ് ഗ്രണ്ടിൽ നിന്നു തന്നെ ആളെ കയറ്റി തിരികെ പോകേണ്ടതാണ്

ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ബ്ലാക്ക് പഞ്ചായത്ത് ഓഫീസിനുമുൻവശവും സഖിസെൻററിനു മുൻവശവും ഗ്രൗണ്ടിൽ പാർക്കചെയ്യാവുന്നതാണ്.

സയൻസിറ്റിക്കു സമീപവും എം സി റോഡിനു വശങ്ങളിലും വാപനപാർക്കിങ്ങ് അനുവദിക്കുന്നതല്ല

Hot Topics

Related Articles