പത്തനംതിട്ട: കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര സംസ്ഥാന സർക്കാർ പൊതുമേഖലാ ജീവനക്കാ രുടെ അഖിലേന്ത്യാ ഫെഡറേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28, 29 തീയതികളിൽ ദ്വിദിന ദേശീയ പണിമുടക്ക് നട ത്തുകയാണ്. ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറംകരാർ കാഷ്വൽ നിയമനങ്ങൾ അവ സാനിപ്പിക്കുക, ലേബർകോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം – 2020 പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 3.30 ന് ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തുന്നു. പത്തനംതിട്ട , അടൂർ , തിരുവല്ല, റാന്നി, കോന്നി , മല്ലപ്പള്ളി എന്നീ കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തുന്നത് എന്ന് കൺവീനർമാരായ കെ. പ്രദീപ് കുമാർ , ഡി. സുഗതൻ എന്നിവർ അറിയിച്ചു.