മമ്മൂട്ടിയുടെ ആക്ഷൻ ഹീറോ ചിത്രം ടർബോ; മേക്കിങ് വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രം ടര്‍ബോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. ടര്‍ബോയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ആവേശം നിറയ്‍ക്കുന്ന ഒരു മെയ്‍ക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടി 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

Advertisements

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്ബോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്ബനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യില്‍ ഉപയോഗിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവില്‍, ലൈൻ പ്രൊഡ്യൂസർ സുനില്‍ സിംഗ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.

Hot Topics

Related Articles