കോട്ടയം : പുതുപ്പള്ളി പളളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ പ്രാർഥനകളും, ഓർമ്മകളുമായി നടൻ ജയറാം . കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ജയറാം അനുസ്മരിച്ചു. തൻ്റെ വിവാഹത്തിൻ്റെ റിസപ്ഷൻ സംഘടിപ്പിച്ച ഹാളിന്റെ പടിയിൽ ഉമ്മൻ ചാണ്ടി കാത്തിരുന്നത് രണ്ടര മണിക്കൂറാണെന്നും ജയറാം കല്ലറയിൽ പ്രാർത്ഥനകൾക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുമായും, കുടുംബവുമായും 35 വർഷത്തിലേറെയായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ലളിതമായ രീതികളെക്കുറിച്ച് ഞാനായി ഒന്നും പറയേണ്ട കാര്യമില്ലല്ലോ എന്നും, തന്റെ മകന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ ആ കൈകളിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യമുണ്ടായി. പുതുപ്പള്ളി പള്ളി പെരുന്നാളിനും അദ്ദേഹത്തോടൊപ്പം വന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റവും അവസാനമായി അദ്ദേഹത്തിൻ്റെ പിറന്നാൾ ദിവസം വിളിക്കുമ്പോൾ സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് അച്ചു പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിഡീയോ കോളിൽ എത്തിയപ്പോൾ ഒരു ടാറ്റ കാണിച്ചാൽ മാത്രം മതിയെന്നു പറഞ്ഞു. അപ്പോൾ തന്നെ വിളിച്ചു, എന്നെ അനുഗ്രഹിക്കുന്നതുപോലെ കൈ വച്ച് ആംഗ്യം കാണിച്ചു. അവസാനമായി നേരിട്ടു കാണാൻ സാധിച്ചില്ല എന്നുള്ള ദു:ഖവും ജയറാം പങ്ക് വച്ചു.