ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.
Advertisements