നാടിൻ്റെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ : കർശന നടപടിയുമായി ജാഗ്രതയോടെ വനം വകുപ്പിൻ്റെ സ്നേക് റസ്ക്യു സംഘം

പനച്ചിക്കാട്: നാടിൻ്റെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ. പനച്ചിക്കാട് പാറക്കുളം പ്രദേശത്താണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തി ഇണചേരാനെത്തിയ വലിയ മൂർഖൻ പാമ്പുകൾ വിലസുന്നത്.പനച്ചിക്കാട് പാറക്കുളത്തിന് സമീപം വടക്കേ ചാമക്കാലയിൽ വി എൻ ബാബുവിൻ്റെ വീട്ടിലാണ് സംഭവം. പാമ്പുകൾ പുരയിടം കയ്യടക്കി പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുകയാണ് ബാബുവും കുടുംബവും.സമീപത്തെ കാട് പിടിച്ച് കിടക്കുന്ന പുരയിടത്തിൽ നിന്നും എത്തിയത് ആണ് ഇവ എന്ന് സംശയിക്കുന്നു.

Advertisements

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ് പാമ്പുകളെ കണ്ടത്. വൈകുന്നേരത്തോടെ വീട്ട് മുറ്റത്ത് അനക്കം കേട്ട് പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് പാമ്പുകൾ ഇണ ചേരുന്നത് ശ്രദ്ധയിൽ പെട്ടത്.പാമ്പിനെ കാണുമ്പോൾ ബാബുവിൻ്റെ ഭാര്യ ഉഷയും പെൺമക്കളുടെ മൂന്ന് ചെറിയ കുഞ്ഞുങ്ങളുംമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.രാത്രിയും വീടിന് സമീപം ഇവ ഉണ്ടായിരുന്നുവെന്നാണ് സൂചന. 6 വയസ്സിൽ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങൾ ആണ് വീട്ടിലുള്ളത്. അടുത്തടുത്തായി ഉള്ള മറ്റ് വീടുകളിലും എല്ലാം ചെറിയ കുഞ്ഞുങ്ങൾ ആണ് ഉള്ളത്. പ്രദേശവാസികൾ കുഞ്ഞുങ്ങളെ പുറത്തേക്ക് ഇറക്കാൻ പോലും ഭയന്നാണ് കഴിയുന്നത് .സർപ്പയുടെ സ്നേക് റസ്ക്യു സംഘത്തെ വിവരം അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles