തിരുവനന്തപുരം : നടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതയി. നിരഞ്ജനയാണ് വധു. പാലിയം കൊട്ടാര കുടുംബാംഗമാണ് നിരഞ്ജന. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
Advertisements
മമ്മൂട്ടി, ജയറാം തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയ നിരവധി പേരാണ് വിവഹത്തിന് എത്തിയത്.
വിവാഹ റിസപ്ഷന് ഡിസംബർ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടക്കും.