വിജയ്‍യുടെ ആദ്യ 50 കോടി കരിയർ മെഗാഹിറ്റ് ; ആഗോള റി റിലീസിന് ഒരുങ്ങി ഈ വിജയ് ചിത്രം

റീ റിലീസുകള്‍ ഇന്ന് ഒരു പുതിയ കാര്യമല്ല. ജനപ്രീതി നേടിയ പഴയ സിനിമകള്‍ പുതിയ ദൃശ്യ, ശബ്ദ വിന്യാസത്തില്‍ കാണാനുള്ള സിനിമാപ്രേമികളുടെ ആഗ്രഹമാണ് റീ റിലീസുകള്‍ക്ക് പിന്നിലുള്ള ബിസിനസ് താല്‍പര്യം. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിട്ടുള്ളത് തമിഴ് സിനിമയിലാണ്. അവയില്‍ പലതും തിയറ്ററുകളില്‍ ആളെ കൂട്ടിയിട്ടുമുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്താനൊരുങ്ങുന്നു. കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള വിജയ്‍യുടെ ചിത്രമാണ് അത്.

20 വര്‍ഷം മുന്‍‌പ് തിയറ്ററുകളിലെത്തി, വിജയ്‍യുടെ കരിയറിനുതന്നെ വമ്പന്‍ കുതിപ്പ് നല്‍കിയ ഗില്ലിയാണ് റീ റിലീസിന് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ ഈ ചിത്രത്തിന്‍റെ റീ റിലീസിനെക്കുറിച്ച് വാര്‍ത്തകള്‍ പരക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് റീ റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 20 ന് ചിത്രം തിയറ്ററുകളിലെത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2004 ഏപ്രില്‍ 16 ന് ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ റിലീസ്. റീ റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു ട്രെയ്‍ലറും നിര്‍മ്മാതാക്കളായ ശ്രീ സൂര്യ മൂവീസ് അവതരിപ്പിച്ചിട്ടുണ്ട്.

വിജയ്‍യുടെ താരമൂല്യത്തില്‍ കാര്യമായ വളര്‍ച്ച കൊണ്ടുവന്ന വിജയമായിരുന്നു ഗില്ലിയുടേത്. ഗില്ലി എത്തുന്നത് വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം. എന്നാല്‍ തിയറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. ധരണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ തൃഷ ആയിരുന്നു നായിക. പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി.

Hot Topics

Related Articles