നല്ലൊരു പുരുഷന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം ; വിവാഹ മോചിതയാകുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പേജ് എഡിറ്റ് ചെയ്ത് ചലച്ചിത്ര താരം ഭാമ ; തലപുകച്ച് സോഷ്യൽ മീഡിയ

മൂവി ഡെസ്ക്ക് : നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തി മലയാളികളുടെ പ്രിയനടിയായി മാറിയ ഭാമ വിവാഹ മോചിതയാകുന്നുവെന്ന വാര്‍ത്ത കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് .തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പേര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു.

Advertisements

ഇതോടെ ഇനി മകള്‍ മാത്രമെന്ന തീരുമാനത്തിലേക്കോണോ ഭാമ എന്ന സംശയത്തിലായിരിക്കുകയാണ് ആരാധകര്‍. ബിസിനസുകാരനായ അരുണും ഭാമയും തമ്മിലുള്ള വിവാഹം 2020ല്‍ ആയിരുന്നു. മകളുടെ രണ്ടാം പിറന്നാളിന് അരുണിന്റെ ചിത്രങ്ങള്‍ ഭാമ പങ്കുവെക്കാത്തതും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.ഇപ്പോഴിതാ തന്റ സോഷ്യല്‍ മീഡിയയില്‍ ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത് ‘നല്ലൊരു പുരുഷന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്. നേരത്തെ ഉണ്ടായിരുന്ന ക്യാപ്ഷന്‍ കഴിഞ്ഞ ദിവസമാണ് ഭാമ എഡിറ്റ് ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും ഭാമ എത്തിയിരിക്കുകയാണ്. എന്തായാലും ഭാമ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നിറചിരിയോടെ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ‘സ്റ്റാര്‍ മാജിക് ടീം’ നല്‍കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.