27-ാമത് ഹോർട്ടികൾചർ ഡവലപ്മെന്റ് സൊസൈറ്റി
പുഷ്പമേള : മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല : ഹോർട്ടികൾചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ 27-ാമത് പുഷ്പമേള മന്ത്രി റോഷി അഗസ്റ്റിൻ
ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ വളർച്ചയിലൂടെ നാടിനു പുരോഗതി കൈവരിക്കാൻ ആവുകയുള്ളെന്നും, യുവാക്കൾ കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്നും സമൂഹത്തിൻറെ വളർച്ചയ്ക്ക് കാർഷിക ആവർത്തി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി പ്രസിഡൻറ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോ ആൻറണി എംപി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മാത്യു ടി തോമസ് എംഎൽഎ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട്  അഡ്വ. കെ  അനന്തഗോപൻ , മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, അഡ്വ. ഫിലിപ്പോസ് തോമസ് , അഡ്വ.  ആർ സനൽകുമാർ , ചെറിയാൻ പോളച്ചിറയ്ക്കൽ , കെ ആർ പ്രതാപചന്ദ്രവർമ്മ, ജിജി വട്ടശ്ശേരി, മാത്യൂസ് ചാലക്കുഴി , എം സലിം, ടി ജെയിംസ് , സാം ഈപ്പൻ , ടി കെ സജീവ് , റോജി കാട്ടാശ്ശേരി, ബിനു വി ഈപ്പൻ , ടി എ ഏലിയാസ് , ജോസ് വി ചെറി തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles