കടകൾ കത്തിനശിച്ച വ്യാപാരികളെ സഹായിക്കുന്നതിനും കടകൾ പുനർനിർമ്മിച്ചു നൽകുന്നതിനും തീരുമാനിച്ചു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ കടകൾ കത്തിനശിച്ച വ്യാപാരികളെ സഹായിക്കുന്നതിനും കടകൾ പുനർനിർമ്മിച്ചു നൽകുന്നതിനും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് തീരുമാനിച്ചു. പുന:നിർമാണത്തിന് വേണ്ട സഹായ സഹകരണങ്ങൾ സർക്കാരും നഗരസഭയും നൽകണമെന്നും
സർവ്വതും നഷ്ടപ്പെട്ട വ്യാപാരികളെ
സഹായിക്കുവാൻ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്നും ഏകോപന സമിതി അഭ്യർത്ഥിച്ചു.
തീപിടുത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതുകൊണ്ടാണ് കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വ്യാപിക്കാതിരുന്നത്. ഇതിനുവേണ്ടി പരിശ്രമിച്ച ഫയർ ഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, പൊതുജനങ്ങൾ, വിവിധ മേഖലകളിലെ തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ, സാമൂഹിക പ്രവർത്തകർ എന്നിവരോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നന്ദി പറഞ്ഞു.

Hot Topics

Related Articles